PWD HELP LINE (toll free) 1800-425-7771
Infrastructure Conference 2011
അടിസ്ഥാന സൌകര്യ വികസന രംഗത്ത് , അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് നമ്മുടെ സംസ്ഥാനത്തും അടിസ്ഥാന സൌകര്യ വികസനത്തിനായി പുതിയ പാത വെട്ടിത്തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുമരാമത്തു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്, അടിസ്ഥാന സൌകര്യ വികസനത്തിന് അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധിച്ച് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പഠനങ്ങള്‍ അവതരിപ്പിക്കുകയും അത് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.
മുഖ്യമന്ത്രി ശ്രി.ഉമ്മന്‍ചാണ്ടി ഉത്ഘാടനം ചെയ്യുന്ന പ്രസ്തുത കോണ്‍ഫറന്‍സില്‍ മന്ത്രിമാര്‍,എം.എല്‍ .എ മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതികവിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സാങ്കേതിക സാധ്യതകല്‍ , നയപരമായ തീരുമാനങ്ങള്‍, ആസൂത്രണം, പദ്ധതി നടപ്പാക്കല്‍ എന്നിവയും ഈ രംഗം നേരിടുന്ന പ്രശ്നങ്ങളും , പരിഹാര മാര്‍ഗ്ഗങ്ങളും പ്രസ്തുത കോണ്‍ഫറന്‍സ് വിശദമായി ചര്‍ച്ച ചെയ്യും.നിര്‍മ്മാണ രംഗത്തെ ആധുനിക സംവിധാനങ്ങളെ പരിചയപ്പെടാനും അത് എങ്ങനെ നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കാം എന്നും കോണ്‍ഫറന്‍സ് വിശദമായി ചര്‍ച്ച ചെയ്യും.
ലോഗോ പ്രകാശനം