PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
ലോക ബാങ്ക് പ്രിലിമിനറി മിഷന് ടീം അംഗങ്ങള്‍ പൊതുമരാമത്ത് മന്ത്രി ശ്രി.ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച നടത്തി - Dec 22, 2011 |
ലോക ബാങ്ക് പ്രിലിമിനറി മിഷന് ടീം അംഗങ്ങള്‍ പൊതുമരാമത്ത് മന്ത്രി ശ്രി.ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച നടത്തി |
കെ.എസ്.ടി.പി രണ്ടാം ഘട്ട റോഡ് നിര്‍മാണത്തിന് ലോക ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ലോക ബാങ്ക് പ്രിലിമിനറി മിഷന് ടീം അംഗങ്ങള്‍ , പൊതുമരാമത്ത് മന്ത്രി ശ്രി.ഇബ്രാഹിം കുഞ്ഞുമായും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ലോകബാങ്കിന്റെ സീനിയര്‍ ട്രാന്‍സ്പോര്‍ട്ട് ഇകനോമിസ്റ്റ് സൈമന് ഡേവിഡ് ഇലിസ് , സീനിയര്‍ ട്രാന്‍സ്പോര്‍ട്ട് എഞ്ചിനീയര്‍ അര്നാബ് എന്നിവരാണ് പൊതുമരാമത്ത് മന്ത്രി ശ്രി.ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച നടത്തിയത്. പദ്ധതിയില്‍ പെടുത്തിയ റോഡുകളുടെ പുനര്‍ നിര്‍മാണ ജോലികള്‍ കരാര്‍ ഒപ്പുവയ്ക്കുന്നതിനു മുന്‍പ് തന്നെ തുടങ്ങുന്നതുമായി ബന്ധപ്പെട്ട സര്ടിഫിക്കറ്റ് (എയ്ഡ് മേമയര് ) നല്‍കുന്നതിന് മുന്നോടിയായാണ് ലോക ബാങ്ക് പ്രതിനിതികള്‍ രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയത്. എയ്ഡ് മേമയര് കിട്ടികഴിഞ്ഞാല്‍ കരാര്‍ ഒപ്പിടുന്നതിനു മുന്‍പുതന്നെ നിര്‍മാണം തുടങ്ങാനാവും. ഇതിന്റെ പണം ലോകബാങ്ക് പിന്നീട് റീ-ഫണ്ട് ചെയ്യും. കെ.എസ്.ടി.പി യുടെ ആദ്യ ഘട്ടത്തിനെക്കാള്‍ വേഗത്തില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ശ്രി.ഇബ്രാഹിം കുഞ്ഞു പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ പ്രധാനപ്പെട്ട 367 കിലോമീറ്റര്‍ റോഡുകളുടെ വികസനത്തിന് 1356 കോടി രൂപയാണ് വായ്പ എടുക്കുന്നത്. |