PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
റോഡ് വികസനത്തില്‍ വിദേശ സഹകരണം ആരാഞ്ഞു പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്പെയിനില്‍ - Nov 30, 2011 |
റോഡ് വികസനത്തില്‍ വിദേശ സഹകരണം ആരാഞ്ഞു പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്പെയിനില്‍ |
സംസ്ഥാനത്ത് ആധുനിക റോഡ് നിര്‍മാണത്തില്‍ വിദേശ സഹകരണ സാധ്യഥകള്‍ ആരായുന്നതിന്റെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.വി.കെ .ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലുള്ള സംഘം സ്പെയിനിലെത്തി. കേരളത്തിലെ റോഡുകളുടെ നിര്‍മാണവും ദീര്‍ഘകാല പരിപാലനവും സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള നിര്മാണരീതികളില് പാടെ മാറ്റം വരുത്തുന്ന പദ്ധതികളാണ് ചര്‍ച്ച ചെയ്യുന്നത്.ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നടന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മനോജ് ജോഷി .ഐ.എ.എസ്, ചിഎഫ് എഞ്ചിനീയര്‍ ടി.ബാബു രാജ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് സി.ഇ.ഓ ഹരികേഷ് എന്നിവരാണ് സംഘത്തിലുള്ളത്. കേരളത്തിലെ റോഡുകളുടെ നിര്‍മാണവും ദീര്‍ഘകാല പരിപാലനവും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സ്പെയിനിലെത്തിയ മന്ത്രിയും സംഘവും ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ലാല്‍ , ഇന്ത്യന്‍ കോണ്‍സുലര്‍ കെ.ആര് .ആര് .പിള്ള എന്നിവര്‍ക്കൊപ്പം. |