PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ തുക അനുവദിക്കും: മുഖ്യമന്ത്രി - Nov 23, 2011 |
റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ തുക അനുവദിക്കും: മുഖ്യമന്ത്രി |
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിര്‍മ്മാണത്തിലെ അപാകത മൂലം ചില പ്രത്യേക മേഖലകളില്‍ അപകടം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ പരിശീലന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.റോഡപകടങ്ങള്‍ തടയുന്നതിനുള്ള പരിശീലനത്തിനും ബോധവത്കരണ പരിപാടികള്‍ക്കും മതിയായ തുക നീക്കിവച്ചിട്ടുണ്ട്. ഗതാഗത, പൊതുമരാമത്ത് വകുപ്പുകള്‍, ട്രാഫിക് പൊലീസ് എന്നിവയുടെ സംയുക്തമായ പ്രവര്‍ത്തനം റോഡപകടങ്ങള്‍ കുറയ്ക്കാന്‍ അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011 മുതല്‍ 2020 വരെയുള്ള കാലയളവ് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ദശകമായി ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കേരളാ റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹായത്തോടെ റോഡ് സുരക്ഷയ്ക്കായുള്ള കര്‍മ്മപദ്ധതി നടപ്പാക്കുകയാണ്. ആദ്യവര്‍ഷത്തില്‍ വ്യാപകമായ പരസ്യ പ്രചാരണ പരിപാടികളും ശാസ്ത്രീയമായ പരിശീലന പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷാ പരിശീലന ബുക്ക്ലെറ്റുകളുടെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ചന്ദ്രശേഖരന് നായര്‍ സ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പേഴ്സില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി വി എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. മേയര്‍ കെ. ചന്ദ്രിക, ഡി ജി പി ജേക്കബ് പുന്നൂസ്, ഗതാഗത കമ്മീഷണര്‍ ടി. പി. സെന്‍കുമാര്‍, റോഡ് സുരക്ഷാ അതോറിറ്റി അംഗം എം. എന്‍. പ്രസാദ്, നഗരസഭാ കൌണ്‍സിലര്‍ പാളയം രാജന് എന്നിവര്‍ സംബന്ധിച്ചു. |