PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
ഡിസംബര്‍ 7 മുതല്‍ പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്ണ്ടറിംഗ് നടപ്പാക്കും. - Nov 18, 2011 |
ഡിസംബര്‍ 7 മുതല്‍ പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്ണ്ടറിംഗ് നടപ്പാക്കും. |
ഡിസംബര്‍ 7 മുതല്‍ പൊതുമരാമത്ത് വകുപ്പില്‍ ഇ-ടെന്ണ്ടറിംഗ് നടപ്പാക്കും.
ആദ്യഘട്ടമായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ദക്ഷിണ മേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ക്ഷണിക്കുന്ന പ്രീ- ക്വാളിഫികേഷന് വിഭാഗത്തില്‍ വരുന്ന എല്ലാ ടെണ്ടര്‍ വിജ്ഞാപനങ്ങളുടെയും പ്രസിദ്ധീകരണവും ടെണ്ടറുകളുടെ സ്വീകരണവും www.etenders.kerala.gov.in പോര്‍ട്ടല്‍ വഴി ആയിരിക്കും.
ഈ സംവിധാനത്തില്‍ ടെന്ടെര് ക്ഷണിക്കുന്ന ഉദ്യോഗസ്ഥന് ദര്‍ഘാസ് രേഖകള്‍ , ഷെഡ്യൂള്‍ എന്നിവ ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഇ-ടെന്ടെര് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.കരാറുകാര്‍ക്ക് ഇതു വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാവുന്നതും, പൂരിപ്പിച്ച ടെണ്ടര്‍ രേഖകള്‍ കരാറുകാരുടെ പേരിലുള്ള ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഓണ്‍ ലൈന്‍ ആയി സമര്പ്പിക്കാവുന്നതുമാകുന്നു ഇ-ടെണ്ടറിംഗിനെ സംബന്ധിച്ച് കരാറുകാര്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനും ഇ-ടെന്ടെര് പോര്‍ട്ടല്‍ ആയ www.etenders.kerala.gov.in ന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിനും വേണ്ടി ഏക ദിന ശില്പശാല 2011 നവംബര്‍ 21 നു തിരുവനന്തപുരം പൊതുമരാമത്ത് റസ്റ്റ് ഹൌസില്‍ വച്ച് നടന്നു. ഐ.ടി സെക്രട്ടറി ശ്രീ ശ്രീനിവാസന് ഐ.എ.എസ് ശില്പശാല ഉത്ഘാടനം ചെയ്തു. പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എന്‍ജിനിയര്‍ ശ്രീ. റ്റി. ബാബുരാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചീഫ് എന്‍ജിനീയര്‍മാരായ പി.കെ. സതീശന്, എം.പെണ്ണമ്മ, NIC കേരള സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ Dr.K.സന്താനരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരാറുകാരുടെ സംശയങ്ങള്‍ക്ക് NIC ഉദ്യോഗസ്ഥര്‍ മറുപടി നല്കി. കരാറുകാര്‍ക്ക് ഇ-ടെണ്ടര്‍ പോര്‍ട്ടല്‍ ആയ www.etenders.kerala.gov.in വഴി ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലന പരിപാടി 25-11-2011 മുതല്‍ ചീഫ് എഞ്ചിനീയര്‍ ഓഫീസിലുള്ള ഐ.ടി. ട്രെയിനിംഗ് ഹാളില്‍ വച്ച് നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുമരാമത് വകുപ്പ് ഐ.ടി വിഭാഗവുമായി(email:- itcell@pwd.kerala.gov.in) ബന്ധപ്പെടാവുന്നതാണ്.
|