PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
കണ്ണൂര്‍ കാസര്‍കോട് നാലുവരിപ്പാത നിര്‍മ്മാണം യോഗം ചേര്‍ന്നു - Nov 11, 2011 |
കണ്ണൂര്‍ കാസര്‍കോട് നാലുവരിപ്പാത നിര്‍മ്മാണം യോഗം ചേര്‍ന്നു-ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും |
കണ്ണൂര്‍-കാസര്‍ഗോഡ് നാലുവരിപ്പാത നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എം എല്‍ എമാരും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും ഭൂവുടമകളുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സമവായത്തിലെത്തും. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ വിവിധ റോഡുകളുടെ വികസനം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. റോഡ് നിര്‍മ്മാണം വിലയിരുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളുടെ സാധ്യതകള്‍ ആരായുന്നതിനും പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ സന്ദര്‍ശിക്കും. മൊയ്തു പാലത്തിന്റെ നിര്‍മ്മാണം ഗതാഗത തടസമുണ്ടാക്കാതെ തന്നെ പൂര്‍ത്തിയാക്കും. പെരുമ്പ പാലത്തിന്റെ പുനരുദ്ധാരണവും ആരംഭിക്കും. തലശേരി-നാദാപുരം റോഡ് ഉടനെ തന്നെ ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. മന്ത്രിമാരായ കെ.സി.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.പി.മോഹനന്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളിലെ എം എല്‍ എ മാര്‍, പൊതുമരാമത്ത് സെക്രട്ടറി മനോജ് ജോഷി എന്നിവര്‍ സംബന്ധിച്ചു. |