PWD HELP LINE (toll free) 1800-425-7771
Home » News & Announcements » News & Announcements Archives
News & Announcements Archives
റോഡ് വികസന പദ്ധതി നാല് നഗരങ്ങളിലേക്കുകൂടി - Nov 11, 2011 |
റോഡ് വികസന പദ്ധതി നാല് നഗരങ്ങളിലേക്കുകൂടി |
കേരള റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന നഗര റോഡ് വികസന പദ്ധതി കോട്ടയം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് ഫണ്ട് ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച സാദ്ധ്യതാ പഠനം നടത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ബോര്‍ഡ് തയ്യാറാക്കും. നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1000 കിലോമീറ്റര്‍ വരുന്ന വിവിധ റോഡുകളുടെ വികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 5100 കോടി രൂപയുടെ പദ്ധതി റോഡ് ഫണ്ട് ബോര്‍ഡ് വഴി നടപ്പാക്കാനും യോഗം തീരുമാനിച്ചു. കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതലയും റോഡ് ഫണ്ട് ബോര്‍ഡിനായിരിക്കും. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ട്. നഗര റോഡ് വികസന പദ്ധതി ഒന്നാം ഘട്ടത്തില്‍ തിരുവനന്തപുരത്ത് ഏറ്റെടുത്തിട്ടുളള 18 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തി ഈ മാസം പൂര്‍ത്തിയാകും. കോഴിക്കോട് ഏറ്റെടുത്തിട്ടുളള 30 കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തിയാകും. കൊച്ചിയിലെ സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിച്ചു വരികയാണ്. യോഗത്തില്‍ മന്ത്രിമാരായ കെ.എം.മാണി, വി.കെ.ഇബ്രാഹിം കുഞ്ഞ്, വി.എസ്.ശിവകുമാര്‍, പൊതുമരാമത്തു സെക്രട്ടറി മനോജ് ജോഷി പങ്കെടുത്തു
|